Saturday, September 18, 2021
Home Gulf Saudi Arabia വിദേശത്തുള്ളവര്‍ക്ക്​ ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കാം

വിദേശത്തുള്ളവര്‍ക്ക്​ ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കാം

ജിദ്ദ: സൗദി തൊഴില്‍വിസയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സൗദി ജവാസത്തിന്റെ (പാസ്‌പോര്‍ട്ട് വിഭാഗം) അബ്ഷീര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇഖാമ പുതുക്കാനും റീ എന്‍ട്രിയുടെ കാലാവധി നീട്ടാനും സാധിക്കും. ജവാസത്ത് ഓഫിസില്‍ നേരിട്ട് ഹാജരാവാതെതന്നെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അബ്ഷിര്‍ വഴി നേടാനാവും. അവധിക്ക് നാടുകളില്‍ പോയവര്‍ക്ക് അവിടെ കഴിഞ്ഞുകൊണ്ടുതന്നെ ഇഖാമ പുതുക്കാനും റീഎന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കാനും കഴിയും. ജവാസത്ത് സാങ്കേതിക വിഭാഗം ഉപമേധാവി ജനറല്‍ ഖാലിദ് അല്‍സൈഹാന്‍ അറിയിച്ചതാണ് ഇക്കാര്യം. അബ്ഷിര്‍ പോര്‍ട്ടലില്‍ പുതുതായി ഉള്‍പ്പെടുത്തിയ 12 സര്‍വിസുകളില്‍ രണ്ടെണ്ണം ഇതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പ്രവാസികളുടെ ആശ്രിതരുടെ വിസകള്‍ പുതുക്കിയിരുന്നതും ജവാസത്ത് ഓഫിസുകളില്‍ നേരിട്ട് ഹാജരായി ആയിരുന്നു. എന്നാല്‍, അബ്ഷീര്‍ വന്നതോടെ ഓണ്‍ലൈനില്‍ നടത്താനാവും.

Most Popular