Saturday, September 25, 2021
Home Gulf Saudi Arabia സഞ്ചാരികളെ ആകർഷിച്ച് ഫോസിൽ ഡ്യൂൺസ്

സഞ്ചാരികളെ ആകർഷിച്ച് ഫോസിൽ ഡ്യൂൺസ്

അബുദാബി: തണുപ്പുകാലം തുടങ്ങിയതോടെ സന്ദർശക ശ്രദ്ധയാകർഷിക്കുകയാണ് അൽ വത്ബ ഫോസിൽ ഡ്യൂൺസ്. മരുഭൂമിയുടെ കാഴ്ചകൾക്കപ്പുറം പ്രകൃതിയൊരുക്കിയ വേറിട്ട കലാസൃഷ്ടിയാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ മണൽ ശില്പങ്ങളാണ് ഇത്.

al wathba fossil

കാറ്റും മഴയും വെയിലുമേറ്റ് മരുഭൂമിയിലെ മണൽ കാലക്രമേണ ശിലാപാളികൾപോലെ ഉറച്ച് രൂപപ്പെടുന്നതാണ് ഫോസിൽ ഡ്യൂൺസ്. പലതരത്തിലുള്ള രൂപങ്ങളിൽ നേരിയ നിറവ്യത്യാസങ്ങളിലുള്ള ഇവയുടെ കാഴ്ച വ്യത്യസ്തമാണ്. ശിലാപാളികൾപോലെ തോന്നിക്കുമെങ്കിലും അത്രതന്നെ ഉറപ്പ് ഇതിനുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവർ മണൽ ഫോസിലുകൾക്ക് മുകളിൽ കയറരുതെന്നും അവ അടർത്തിനോക്കരുതെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പിന്റെ കർശന നിർദേശമുണ്ട്.

ഒക്ടോബർ മുതൽ ഫെബ്രുവരിവരെയാണ് സന്ദർശനം നടത്താൻ അനുയോജ്യമായ സമയം. അബുദാബിയിൽ അസ്തമയം ആസ്വദിക്കാൻ പറ്റിയ മികച്ച ഇടങ്ങളിലൊന്നാണിത്. അബുദാബി നഗരത്തിൽനിന്നും 45 മിനിറ്റ്‌ യാത്ര ചെയ്താൽ ഇവിടെയെത്താം. പ്രവേശനം സൗജന്യം.

Most Popular