Wednesday, May 12, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

സൗദി അറേബ്യയില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കും. ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ അസീരിയാണ് ഇക്കാര്യം അറിയിച്ചത്.

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആര്‍ക്കും സാമ്പത്തിക ബാധ്യതയുണ്ടാകില്ല. 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Most Popular