Sunday, June 13, 2021
Home Gulf കോവിഡ് മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് ബി പി എൽ കാർഗോ എയർ ടിക്കറ്റ് നൽകുന്നു

കോവിഡ് മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് ബി പി എൽ കാർഗോ എയർ ടിക്കറ്റ് നൽകുന്നു

റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ വിമാനങ്ങൾ മുടങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ നാട്ടിൽ പോകാൻ ടിക്കറ്റ് എടുക്കാൻ പണമില്ലാതെ വിഷമിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ റിയാദിലെ ബി പി എൽ കാർഗോ ഗ്രൂപ്പ് ടിക്കറ്റുകൾ നൽകുന്നു. ബി പി എല്‍ കാര്‍ഗോ
കമ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി പദ്ധതിയുടെ ഭാഗമയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് ബി പി ൽ പ്രസിഡന്റ് അബ്ദുൾ ഹമീദ് അൽ മുബാറക്ക് പറഞ്ഞു.വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളുമായി ചേര്‍ന്ന് സ്വദേശത്തേക്ക് തിരിച്ചു പോകുന്ന അര്‍ഹരായവരെ കണ്ടെത്തി 25 ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.

കാര്‍ഗോ, ഫോര്‍വേഡിംഗ് രംഗത്തുളള ബി പി എല്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞകാല പദ്ധതികള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനാണ് പൊതുജനങ്ങളെ അറിയിക്കുന്നത്. ഇതിനായി സന്നദ്ധ സംഘടനകളായ റിയാദിലെ കെഎംസിസി, ഒഐസിസി, ദമാമിലെ നവോദയ എന്നീ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റിന് നിര്‍വാഹമില്ലാത്തവര്‍, ജയില്‍ മോചിതരായി നാട്ടിലേക്ക് മടങ്ങാനുളളവര്‍ തുടങ്ങി ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കാണ് ടിക്കറ്റ് നൽകുകയെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബി പി എല്‍ കാര്‍ഗോ ഇനിയും മുന്നിൽ ഉണ്ടാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
സൂം വാർത്ത സമ്മേളനത്തിൽ ബി പി ൽ പ്രസിഡന്റ് അബ്‌ദുൾ ഹമീദ് അൽ മുബാക്ക്,കൺട്രി മാനേജർ ജോൺ വർഗ്ഗീസ്‌,സെൻട്രൽ മാനേജർ മുഹമ്മദ് സുഫിയാൻ,എന്നിവർ പങ്കെടുത്തു

Most Popular