Saturday, July 31, 2021
Home Newsfeed അടുത്ത മാസം മുതല്‍ സൗദിയിലെ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധം

അടുത്ത മാസം മുതല്‍ സൗദിയിലെ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധം

ജിദ്ദ: ആഗസ്ത് ഒന്ന് മുതല്‍ സൗദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമെന്ന് മുനിസിപ്പില്‍, ഗ്രാമകാര്യ ഭവന മന്ത്രാലയം. കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് ഇളവ് ലഭിക്കും.

വാക്‌സിനെടുക്കാത്തവരെ പൊതു സ്വകാര്യ സ്ഥാപങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. വാണിജ്യ കേന്ദ്രങ്ങള്‍, മാളുകള്‍, മൊത്ത, ചില്ലറ വില്‍പന ശാലകള്‍, പൊതുമാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, വനിത ബ്യൂട്ടി സലൂണുകള്‍ എന്നീ സ്ഥാപനങ്ങള്‍ ഇതിലുള്‍പ്പെടും.

 

Most Popular