Saturday, July 24, 2021
Home Newsfeed ഹജ്ജിന് വേണ്ടി 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് നാലര ലക്ഷത്തോളം പേര്‍

ഹജ്ജിന് വേണ്ടി 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് നാലര ലക്ഷത്തോളം പേര്‍

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 4,50,000 ഓളം അപേക്ഷകള്‍. അപേക്ഷകരില്‍ സൗദിയിലുള്ള സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേര്‍ക്കായിരിക്കും ഹജ്ജിനവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചതാണ്.

https://localhaj.haj.gov.sa/LHB എന്ന വെബ് പോര്‍ട്ടല്‍ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രജിസ്ട്രേഷന്‍ 10 ദിവസം നീളും. 24 മണിക്കൂറിനുള്ളില്‍ തന്നെ അനുവദിക്കപ്പെട്ട തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിക്കുക. ഇത്രയും അപേക്ഷകരില്‍ നിന്നാണ് 60,000 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. സൗദിയിലുള്ള നിരവധി മലയാളികളും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നുണ്ട്.

 

Most Popular