Saturday, July 31, 2021
Home Newsfeed ഹജ്ജിന് അവസരം ലഭിച്ച ഇന്ത്യക്കാരില്‍ പകുതിയില്‍ കൂടുതല്‍ മലയാളികള്‍

ഹജ്ജിന് അവസരം ലഭിച്ച ഇന്ത്യക്കാരില്‍ പകുതിയില്‍ കൂടുതല്‍ മലയാളികള്‍

റിയാദ്: കോവിഡ സാഹചര്യം മൂലം പരിമിത തോതില്‍ നടക്കുന്ന ഇത്തവണത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം ഇന്ത്യക്കാരില്‍ പകുതിയിലേറെയും മലയാളികള്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കു മാത്രമാണ് ഇപ്രാവശ്യം അനുമതി.

സൗദിയില്‍ താമസിക്കുന്ന 150 രാജ്യക്കാരായ 5,58,270 അപേക്ഷകരില്‍ നിന്ന് 60,000 പേരെയാണ് തിരഞ്ഞെടുത്തത്. ഇതിലാണ് 200ഓളം ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടത്. ഇതുവരെ ഹജ്ജ് ചെയ്യാത്ത 18നും 65നും ഇടയില്‍ പ്രായമുള്ളവരും പകര്‍ച്ചവ്യാധി രോഗങ്ങളില്ലാത്തവരും 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കോവിഡും കടുത്ത ചൂടും അതിജീവിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാസംവിധാനങ്ങളും ഒരുക്കി നടക്കുന്ന ഹജ്ജില്‍ ആശങ്കകളില്ലെന്നു അവസരം ലഭിച്ച മലയാളികള്‍ പറഞ്ഞു. ഇത്തവണ ആളുകള്‍ കുറവായതിനാല്‍ ആയാസരഹിതമായി ഹജ്ജ് പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍.

 

Most Popular