Saturday, July 24, 2021
Home Gulf Saudi Arabia ഹാജിമാര്‍ക്ക് മക്കയില്‍ ക്വാറന്റീന്‍ ആരംഭിച്ചു

ഹാജിമാര്‍ക്ക് മക്കയില്‍ ക്വാറന്റീന്‍ ആരംഭിച്ചു

മക്ക: ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്ക് ഇന്നലെ മുതല്‍ മക്കയില്‍ അഞ്ചു ദിവസത്തെ ക്വാറന്റീന്‍ ആരംഭിച്ചു. ദുല്‍ഹജ് എട്ടു വരെയാണ് തീര്‍ഥാടകര്‍ മക്കയില്‍ ആരോഗ്യ മന്ത്രാലയം ഒരുക്കിയ കേന്ദ്രങ്ങളില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയുക. ഹോം ക്വാറന്റീന്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ മുഴുവന്‍ ഹാജിമാരും ഇ-വളകള്‍ ധരിക്കും.

സുരക്ഷിതമായ ഹജ്ജ് ഉറപ്പുവരുത്താന്‍ മറ്റു മുഴുവന്‍ ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഹാജിമാരുടെ ഓരോ സംഘങ്ങള്‍ക്കും ഒരു കോര്‍ഡിനേറ്ററെ വീതം നിശ്ചയിച്ചിട്ടുണ്ട്. ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഹജ്ജ്, ഉംറ മന്ത്രാലയം വളരെ നേരത്തെ മുതല്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു.

മുഴുവന്‍ ഹാജിമാരും പ്രത്യേകം മുറികളിലാണ് കഴിയുന്നത്. ഇതുവരെ കൊറോണബാധ സ്ഥിരീകരിക്കാത്തവര്‍ക്കാണ് മക്കയിലെ ഹോട്ടലുകളില്‍ ക്വാറന#റീന്‍ ബാധകമാക്കിയിരിക്കുന്നത്. ഇന്നലെയും മിനിയാന്നുമായാണ് ആദ്യഘട്ട ഹാജിമാര്‍ മക്കയിലെ ഹോട്ടലുകളില്‍ എത്തിയത്. ആദ്യഘട്ട ഹാജിമാര്‍ മുഴുവന്‍ ഇന്നലെ ഉച്ചയോടെ മക്കയിലെത്തി.

രണ്ടാം ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരിലും സുരക്ഷാ സൈനികരിലുംപെട്ട, അസുഖം ഭേദമായ കൊറോണ രോഗികളില്‍നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കും. ഇവരെ ദുല്‍ഹജ്ജ് ഏഴു മുതലാണ് സ്വീകരിക്കുക. ദുല്‍ഹജ്ജ് എട്ടിന് എല്ലാവരും മിനായിലേക്ക് തിരിക്കും. ആദ്യ ഘട്ടത്തില്‍ എത്തിയ മുഴുവന്‍ ഹാജിമാരുടെയും സാമ്പിളുകള്‍ ആരോഗ്യ മന്ത്രാലയം പരിശോധനക്കായി ശേഖരിക്കും. ത്വവാഫ് അല്‍ഖുദൂമും സഅ്യുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുമെന്നും ഡോ. ഹുസൈന്‍ അല്‍ശരീഫ് പറഞ്ഞു.

Most Popular