Sunday, July 25, 2021
Home Newsfeed ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യായി

ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യായി

ജി​ദ്ദ: ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം. സൗദി പൗരന്മാരും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 13 നായിരുന്നു ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മത്തിനുള്ള അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജ് കര്‍മ്മത്തിനു തിരഞ്ഞെടുത്ത ഹാജിമാരില്‍ 150 രാജ്യങ്ങളിലെ പ്രവാസികളും ഉള്‍പ്പെടുന്നു.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇൗ ​വ​ര്‍​ഷം ആ​ഭ്യ​ന്ത​ര തീ​ര്‍​ഥാ​ട​ക​രാ​യ 60,000 പേ​ര്‍​ക്ക്​ മാ​ത്ര​മാ​യി ഹ​ജ്ജ്​ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഹജ്ജ് പെര്‍മിറ്റ് ലഭിച്ച യോഗ്യരായ എല്ലാ തീര്‍ഥാടകര്‍ക്കും മുന്‍കൂട്ടിയുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ തന്നെ കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുക്കാനും പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. നാല് സ്വീകരണ കേന്ദ്രങ്ങളില്‍ ദുല്‍-ഹജജ് 7, 8 തീയതികളില്‍ തീര്‍ഥാടകരെ സ്വീകരിക്കുമെന്ന് ഹജജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Most Popular