Thursday, June 17, 2021
Home Gulf Saudi Arabia ഹ​ജ്ജി​ന്​ സ്​​മാ​ര്‍​ട്ട്​ കാ​ര്‍​ഡും ഡി​ജി​റ്റ​ല്‍ സ​ര്‍​വി​സും: ഇ​തി​നാ​യു​ള്ള ഡി​ജി​റ്റ​ല്‍ സ​ര്‍​വി​സ്​ സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം...

ഹ​ജ്ജി​ന്​ സ്​​മാ​ര്‍​ട്ട്​ കാ​ര്‍​ഡും ഡി​ജി​റ്റ​ല്‍ സ​ര്‍​വി​സും: ഇ​തി​നാ​യു​ള്ള ഡി​ജി​റ്റ​ല്‍ സ​ര്‍​വി​സ്​ സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു

ജിദ്ദ: ഹജ്ജിന് ഇനി സ്മാര്‍ട്ട് കാര്‍ഡും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗകര്യവും ഒരുക്കുന്നതിനായി ഡിജിറ്റല്‍ സര്‍വിസ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. മക്ക കള്‍ചറല്‍ ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ്, ഉംറ തീര്‍ഥാടര്‍ക്ക് ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡും ഡിജിറ്റല്‍ സര്‍വിസും മന്ത്രാലയം അവതരിപ്പിച്ചത്. ഹജ്ജ്-ഉംറ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും ബന്ധിപ്പിക്കുകയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്. ഓരോ തീര്‍ഥാടകന്റെയും വ്യക്തിഗത, മെഡിക്കല്‍, പാര്‍പ്പിട വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യലും ഇതിലുള്‍പ്പെടുന്നതാണ്.

പരീക്ഷണമെന്നോണം 2018ലെ ഹജ്ജ് വേളയിലാണ് സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാന്‍ ആരംഭിച്ചത്. ഏകദേശം 50,000 തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ അന്ന് വിതരണം ചെയ്തിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ വര്‍ഷം ഹജ്ജ് വേളയില്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്.

പുണ്യസ്ഥലങ്ങളിലെ തീര്‍ഥാടകരുടെ യാത്രകളെ പിന്തുടരാനും വഴിതെറ്റുന്ന തീര്‍ഥാടകരെ അവരുടെ താമസകേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തിക്കാനും നിയമലംഘകര്‍ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാനും ഇതുവഴി സഹായിക്കും. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) എന്ന സാങ്കേതിക വിദ്യയിലൂടെയാണ് സ്മാര്‍ട്ട് കാര്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നത്. ‘ഡിജിറ്റല്‍ ലോകത്ത് എങ്ങനെ മാതൃകയാകും’ എന്ന ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ മക്ക കള്‍ചറല്‍ പരിപാടികള്‍ നടക്കുന്നത്.

പുണ്യസ്ഥലങ്ങളില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച സെല്‍ഫ് സര്‍വിസ് കിയോസ്‌ക്കുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറ്റാനാവും. തീര്‍ഥാടകന്റെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ ബാര്‍ക്കോഡ് കാര്‍ഡിലുണ്ട്. മുഴുവന്‍ സേവനങ്ങളും നിയന്ത്രിക്കുന്നത് ഏകീകൃത കേന്ദ്രത്തിലൂടെയായിരിക്കും. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ഗവണ്‍മെന്റ്, സ്വകാര്യ സ്ഥാപനങ്ങളെയും കാര്‍ഡുമായി ബന്ധിപ്പിക്കും. വിഷന്‍ 2030ന്റെ ഭാഗമായാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കുന്നത്. തീര്‍ഥാടകര്‍ക്ക് മികച്ച സേവനം പ്രദാനം ചെയ്യാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ മികച്ച മാതൃകയാവുകയാണ് സ്മാര്‍ട്ട് കാര്‍ഡ്. ഈ വര്‍ഷം ഹജ്ജ് സീസണില്‍ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പാക്കും.

്.

Most Popular