Tuesday, June 22, 2021
Home Gulf Saudi Arabia ഹജ്ജ്-ഉംറ സേവനങ്ങള്‍ ഹൈടെക് ആവുന്നു; തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്

ഹജ്ജ്-ഉംറ സേവനങ്ങള്‍ ഹൈടെക് ആവുന്നു; തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്

മക്ക: ഹജ്-ഉംറ സേവനങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഒരുക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയത്തിന്റെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് സ്മാര്‍ട്ട് കാര്‍ഡ്.

ഓരോ തീര്‍ഥാടകന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ചിപ്പുകള്‍ അടങ്ങിയതാണ് കാര്‍ഡുകള്‍. മെഡിക്കല്‍, പാര്‍പ്പിട വിവരങ്ങള്‍ ഉള്‍പ്പെടെ വിവിധ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡുകള്‍ തീര്‍ഥാടകരെ താമസ സ്ഥലത്തു എത്തിക്കുന്നതിനും അവിടേക്കുള്ള പ്രവേശനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിശുദ്ധ ഭൂമിയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് മറ്റൊരു കേന്ദത്തിലേക്കുള്ള സഞ്ചാരവും ആരാധന കര്‍മങ്ങള്‍ക്ക് വേണ്ടിയുള്ള പോക്കു വരവും ഇത് എളുപ്പമാക്കും.

hajj-umrah-smart-card1

നിശ്ചിത ഇടങ്ങളില്‍ സ്ഥാപിച്ച സ്വയം സേവന ഉപകരണങ്ങള്‍ (കിയോസ്‌ക്) വഴിയാണ് കാര്‍ഡുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണികേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് ഇവ പ്രവര്‍ത്തിപ്പിക്കുക. തീര്‍ഥാടകര്‍ക്ക് സ്വയം വിവരങ്ങള്‍ അറിയാന്‍ കാര്‍ഡില്‍ ബാര്‍കോഡും അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഹജ് സീസണില്‍ ഇത് വിജയകരമായി പരീക്ഷിച്ചതായും അധികൃതര്‍ പറഞ്ഞു.

Most Popular