ട്വിറ്ററില്‍ ഇസ്ലാംവിരുദ്ധ പ്രചാരണം; സൗദിയില്‍ പ്രൊഫസര്‍ക്ക് ജോലി പോയി

jazan-university professor lost job

റിയാദ്: ട്വിറ്ററില്‍ മതനിന്ദാപരമായ പരാമര്‍ശം നടത്തിയ പ്രൊഫസറെ പിരിച്ചുവിട്ടു. ജസാന്‍ യൂണിവേഴ്‌സിയിലെ വിദേശി പ്രൊഫസറെ പിരിച്ചുവിട്ടതായി സര്‍വകലാശാല അറിയിച്ചു. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ട്വിറ്ററില്‍ സന്ദേശങ്ങള്‍ പങ്കുവച്ചതിനായിരുന്നു നടപടി.

തീവ്രവാദത്തെയും ഭീകര വാദത്തെയും ഇസ്ലാം മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോപണങ്ങളാണ് പ്രൊഫസര്‍ ട്വീറ്റ് ചെയ്തത്. സര്‍ക്കാര്‍ സര്‍വകലാശാലയില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും പറ്റി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി ജോലി ചെയ്യുന്നകയായിരുന്നു ഇയാള്‍. സൗദിനിയങ്ങള്‍ക്ക് വിരുദ്ധമായി മതനിന്ദാ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസാന്‍ സര്‍വകലാശാലയുടെ നടപടി.