Sunday, April 11, 2021
Home Gulf Saudi Arabia മക്കയില്‍ ശക്തമായ മഴ; ത്വാഇഫില്‍ ആലിപ്പഴ വര്‍ഷം

മക്കയില്‍ ശക്തമായ മഴ; ത്വാഇഫില്‍ ആലിപ്പഴ വര്‍ഷം

മക്ക: മക്കയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. വെള്ളിയാഴ്ച രാത്രിയാണ് ഹറമിലും പരിസര പ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലെ ജില്ലകളിലും ഇടിയോട് കൂടിയ മഴ ലഭിച്ചത്. ഇന്നലെ വൈകീട്ട് മുതലേ ആകാശം മേഘാവൃതമായിരുന്നു.

മക്ക, ജമൂം, കാമില്‍, അല്ലീത്, അദമ്, ബഹ്‌റ എന്നിവിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ് വന്നതോടെ ആവശ്യമായ മുന്‍കരുതലെടുക്കാന്‍ സിവില്‍ ഡിഫന്‍സ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ത്വാഇഫിന്റെ വിവിധ ഭാഗങ്ങളിലും ഇന്നലെ മഴ ലഭിച്ചു. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.

Most Popular