Sunday, June 13, 2021
Home Gulf Saudi Arabia പാറകളിലെ എഴുത്തുകള്‍ മായ്ച്ചുകളഞ്ഞ് മുഖംമിനുക്കി ഹിറാ ഗുഹ

പാറകളിലെ എഴുത്തുകള്‍ മായ്ച്ചുകളഞ്ഞ് മുഖംമിനുക്കി ഹിറാ ഗുഹ

മക്ക: ചരിത്രം മൂടിപ്പുതച്ചുറങ്ങുന്ന ഹിറാ, സൗര്‍ ഗുഹകളുടെ നവീകരണ പദ്ധതിയുടെ ആദ്യം ഘട്ടം പൂര്‍ത്തിയായി. സന്ദര്‍ശകര്‍ കുത്തിവരച്ചിട്ട പാറകളിലെ ചിത്രങ്ങളും എഴുത്തുകളും കൈയൊപ്പുമെല്ലാം മായിച്ചുകളയുന്ന പണികളാണ് ഇതുവരെ നടന്നത്. മൂന്നാഴ്ച മുമ്പ് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസലാണ് പ്രവാചകന്റെ ഓര്‍മകള്‍ ഇരമ്പുന്ന ഇരു ഗുഹകളും മിനുക്കുപണികള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയത്.

പാറകളിലെ എഴുത്തുകള്‍ മായിക്കുക, ഗുഹക്കുളളില്‍ വിരിച്ച മാര്‍ബിളും സിമന്റ് ബ്ലോക്കുകളും നീക്കുക, മരം, ഇരുമ്പ് എന്നിവ കൊണ്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുക എന്നീ മൂന്നു ഘട്ട നവീകരണ പ്രക്രിയകളാണ് ഇവിടെ നടപ്പാക്കുന്നത്. കേരളത്തിലെ വിവിധ സംഘനടകളുടേത് ഉള്‍പ്പെടെയുള്ള പേരുകള്‍ ഹിറാഗുഹയില്‍ വരച്ചിട്ടതിന്റെ ചിത്രങ്ങള്‍ പലപ്പോഴും പുറത്തുവന്നിരുന്നു.

ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ചരിത്ര ശേഷിപ്പുകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന വിദഗ്ധരെ ഈ പദ്ധതിക്ക് ചുമതലപ്പെടുത്തുകയായിരുന്നു. അടുത്ത ആഴ്ചകളില്‍ പദ്ധതി പൂര്‍ത്തിയാകും. കര്‍ഫ്യൂ കാരണം സന്ദര്‍ശകരാരും വരാത്ത സാഹചര്യത്തില്‍ സുഗമമായി പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

Most Popular