Friday, June 18, 2021
Home Gulf Saudi Arabia സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂതി ആക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂതി ആക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂതികളുടെ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി വ്യാഴാഴ്ച അറിയിച്ചു. സിവിലിയന്മാരുടെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ഡ്രോണ്‍ സഖ്യസേന വെടിവെച്ചിട്ടിരുന്നു.

Most Popular