Wednesday, June 23, 2021
Home Newsfeed സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്; വീടുകള്‍ക്ക് കേട്പാടുകള്‍ സംഭവിച്ചു

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്; വീടുകള്‍ക്ക് കേട്പാടുകള്‍ സംഭവിച്ചു

ജിസാന്‍: സൗദി അറേബ്യയില്‍ വീണ്ടും ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ഇന്ന് അറിയിച്ചു. ജിസാന്‍ പ്രദേശത്തെ പൊതുസ്ഥലത്താണ് മിസൈല്‍ പതിച്ചത്. സ്ഫോടനത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ക്കും രണ്ട് യമന്‍ സ്വദേശികള്‍ക്കും പരിക്കേറ്റെന്നും ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ജിസാന്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഗാംദി അറിയിച്ചു.

അതേസമയം മിസൈലിന്റെ ഭാഗങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്കും ഒരു പലചരക്ക് കട, മൂന്ന് കാറുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Most Popular