Sunday, July 25, 2021
Home Gulf Saudi Arabia സൗദിക്കു നേരെ ഹൂഥികളുടെ മിസൈല്‍ ആക്രമണം; ജസാനില്‍ കാര്‍ തകര്‍ന്നു

സൗദിക്കു നേരെ ഹൂഥികളുടെ മിസൈല്‍ ആക്രമണം; ജസാനില്‍ കാര്‍ തകര്‍ന്നു

റിയാദ്: യമനിലെ ഹൂഥി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ തെക്കു പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ ജസാനില്‍ പതിച്ചു. മിസൈലില്‍ നിന്നുള്ള ചീളുകള്‍ പതിച്ച് കാര്‍ തകര്‍ന്നതായി സൗദി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹ്യ അല്‍ ഗംദി പറഞ്ഞു. എന്നാല്‍, ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ജസാനിലെ അല്‍ അര്‍ദ ഗവര്‍ണറേറ്റിലുള്ള അതിര്‍ത്തി ഗ്രാമത്തിന് നേര്‍ക്കാണ് ആക്രമണം നടന്നത്. സപ്തംബര്‍ 15ന് ഹൂഥികള്‍ ജസാന് നേരെ തൊടുത്തു വിട്ട മിസൈല്‍ പതിച്ച് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് കാറുകള്‍ ഉള്‍പ്പെടെ തകരുകയും ചെയ്തിരുന്നു.

Most Popular