Thursday, June 17, 2021
Home Gulf Saudi Arabia സൗദിക്ക് നേരെ ഹൂത്തികളുടെ ഭീകരാക്രമണ ശ്രമം; സഖ്യസേന ബോട്ടുകൾ തകർത്തു

സൗദിക്ക് നേരെ ഹൂത്തികളുടെ ഭീകരാക്രമണ ശ്രമം; സഖ്യസേന ബോട്ടുകൾ തകർത്തു

ദക്ഷിണ ചെങ്കടലില്‍നിന്ന് സൗദിയിലെ വിവിധ തുറമുഖങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച നീങ്ങിയ രണ്ട് ബോട്ടുകള്‍ സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ റിമോട്ട് കണ്ട്രോള്‍ വഴി നിയന്ത്രിക്കാവുന്നവയായിരുന്നു. ഹൂത്തി അധീനതയിലുള്ള അല്‍ഹദീദയില്‍ നിന്നാണ് ഭീകരാക്രമണശ്രമം നടന്നതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലിക്കി പറഞ്ഞു. അല്‍ഹദീദ കേന്ദ്രീകരിച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും ഉപയോഗിച്ച് സൗദി അറേബ്യന്‍ അതിര്‍ത്തികളിലും തുറമുഖങ്ങളിലും തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ് ഹൂത്തികള്‍. മാത്രവുമല്ല ചരക്കുകപ്പലുകളുടെ പാതകളില്‍ ധാരാളം കടല്‍ മൈനുകള്‍ ഇവര്‍ സ്ഥാപിച്ചതായും മാലിക്കി കുറ്റപ്പെടുത്തി. ഹൂത്തികളുടെ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കി.

Most Popular