Saturday, September 25, 2021
Home Gulf Saudi Arabia ഏകീകൃത തൊഴില്‍പട്ടികയില്‍ കലാരംഗത്തെ 80 തസ്തികകള്‍ കൂടി ഉള്‍പ്പെടുത്തി സൗദി

ഏകീകൃത തൊഴില്‍പട്ടികയില്‍ കലാരംഗത്തെ 80 തസ്തികകള്‍ കൂടി ഉള്‍പ്പെടുത്തി സൗദി

ജിദ്ദ: ഏകീകൃത തൊഴില്‍ പട്ടികയില്‍ കലാസാംസ്‌കാരിക രംഗത്തെ 80ല്‍ ഏറെ തസ്തികകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. സൗദി ചരിത്രത്തില്‍ ആദ്യമായാണ് കലാ സാംസ്‌കാരിക മേഖലയ്ക്ക് ഈ രീതിയില്‍ അംഗീകാരം ലഭിക്കുന്നത്. ഇതോടെ സംസ്‌കാരിക കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാരേതര മേഖലകളില്‍ നിയമപരമായ തൊഴില്‍ പദവി ലഭ്യമാകും. മുമ്പ് ഉള്‍പ്പെടുത്താത്ത നിരവധി സാംസ്‌കാരിക തൊഴിലുകള്‍ ഇതോടെ പട്ടികയില്‍ ഇടംനേടി.

നാടക സംവിധാനം, ചലച്ചിത്ര സംവിധാനം, ലൈറ്റിങ് ഡിസൈനര്‍, പ്രമാണങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും സ്‌പെഷലിസ്റ്റുകള്‍, എക്‌സിബിഷന്‍ ഡിസൈനര്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍, ഫര്‍ണിച്ചര്‍ ഡിസൈനര്‍ തുടങ്ങിയവ ഈ ജോലികളില്‍ ഉള്‍പ്പെടും. പൈതൃകം, ഭാഷ, പുസ്തകങ്ങള്‍, പ്രസിദ്ധീകരണം, ലൈബ്രറികള്‍, ഫാഷന്‍ ആര്‍ട്ടുകള്‍, നാടകം, കലാപരിപാടികള്‍, പാചക കലകള്‍, ചലച്ചിത്രങ്ങള്‍, മ്യൂസിയങ്ങള്‍, വിഷ്വല്‍ ആര്‍ട്ടുകള്‍, ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, വാസ്തുവിദ്യ, രൂപകല്‍പന തുടങ്ങിയ എല്ലാ സാംസ്‌കാരിക മേഖലകളും ഉള്‍പ്പെടണമെന്ന് മന്ത്രാലയം ആഗ്രഹിച്ചിരുന്നു.

ഏകീകൃത തൊഴില്‍ പട്ടികയില്‍ സാംസ്‌കാരിക തൊഴിലുകള്‍ ഉള്‍പ്പെടുത്തിയതോടെ കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് ഔദ്യോഗിക അംഗീകാരം നേടാന്‍ ഇതു സഹായിക്കും.

In national first, over 80 arts, culture jobs in Saudi Arabia given official status


 

Most Popular