Wednesday, June 23, 2021
Home Gulf Saudi Arabia റിയാദില്‍ ട്രക്ക്​ മേല്‍പാലത്തില്‍ നിന്ന്​ കാറിന്​ മുകളില്‍ വീണ്​ രണ്ടുപേര്‍ക്ക്​ പരിക്ക്​

റിയാദില്‍ ട്രക്ക്​ മേല്‍പാലത്തില്‍ നിന്ന്​ കാറിന്​ മുകളില്‍ വീണ്​ രണ്ടുപേര്‍ക്ക്​ പരിക്ക്​

റിയാദ്: റിയാദ് നഗര മധ്യത്തില്‍ കല്ലും മണലും നിറച്ച ട്രക്ക് മേല്‍പാലത്തില്‍ നിന്ന് താഴെ കാറിന് മുകളില്‍ വീണ് രണ്ടുപേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. അവര്‍ ഏത് നാട്ടുകാരാണെന്ന് അറിവായിട്ടില്ല.

അല്‍നഹ്ദ റോഡും ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡും സന്ധിക്കുന്നിടത്തെ മേല്‍പ്പാലത്തില്‍ നിന്നാണ് ട്രക്ക് താഴത്തെ റോഡിലേക്ക് പതിച്ചത്. ചരല്‍ ലോഡുമായി വന്ന ട്രക്ക് നിയന്ത്രണം വിട്ടാണ് താഴേക്ക് പതിച്ചത്. പാലത്തിനടിയിലെ റോഡില്‍ അവസാനത്തെ ട്രാക്കിലൂടെ പോകുകയായിരുന്ന കാറിന് മുകളില്‍ ട്രക്ക് വന്നു വീഴുകയായിരുന്നു. റോഡിന് കുറുകെ മറിഞ്ഞുവീണ ട്രക്കിന്റെ പിന്‍ഭാഗമാണ് കാറിന് മുകളില്‍ പതിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. റോഡിന് കുറുകെ വീണുകിടക്കുന്ന ട്രക്കില്‍ നിന്ന് ചരല്‍ ലോഡ് മുഴുവന്‍ ഈ ഭാഗത്ത് ചിതറി കിടക്കുകയാണ്. വിവരമറിഞ്ഞ ഉടന്‍ എത്തിയ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തി.

Most Popular