റിയാദ്: സൗദി അറേബ്യയില്‍ ഇഖാമയെടുക്കാനും പുതുക്കാനും മാനവ ശേഷി മന്ത്രാലയത്തിന്റെ ശുപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഇനി മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കാവുന്നതാണ്.
വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് നിലവില്‍ ലെവിയടക്കം പതിനായിരത്തോളം റിയാല്‍ വരും. ഓരോരുത്തര്‍ക്കും ഒരു വര്‍ഷത്തേക്ക് വരുന്ന സംഖ്യ മൂന്നു മാസം വീതം ഗഡുക്കളായി അടച്ച് പുതുക്കാമെന്നതാണ് പുതിയ വ്യവസ്ഥ. ഇനി ഒരു വര്‍ഷം നാലു ഗഡുക്കളായി അടച്ച് മൂന്നു മാസം വീതം പുതുക്കാവുന്നതാണ്. ഇത് വരെ ഒരു വര്‍ഷത്തെ സംഖ്യ ഒന്നിച്ച് അടച്ചാല്‍ മാത്രമേ ഇഖാമ പുതുക്കിയിരുന്നുള്ളൂ.
എന്നാല്‍ ഈ ആനുകൂല്യം ഗാര്‍ഹിക ജോലിക്കാര്‍ക്ക് ബാധകമല്ല. ഹൗസ് ഡ്രൈവര്‍മാരടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിന് 650 റിയാല്‍ മാത്രമേയുള്ളൂ.