Sunday, June 13, 2021
Home Gulf Saudi Arabia സൗദിയില്‍ ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാൽ പതിനായിരം റിയാൽ പിഴ

സൗദിയില്‍ ആരോഗ്യമുൻകരുതലുകൾ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാൽ പതിനായിരം റിയാൽ പിഴ

സൗദിയില്‍ ആരോഗ്യമുന്‍കരുതലുകള്‍ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് തവക്കല്‍നാ അപ്ലിക്കേഷനില്‍ ആരോഗ്യസ്ഥിതി തെളിയിക്കണം. ചട്ടങ്ങള്‍ പാലിക്കാത്തവരെ കുറിച്ച് വിവരം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സൗദിയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത സംബന്ധിച്ച് പലതവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. വരും കാലങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജൗകതര്‍ പറഞ്ഞു. രാജ്യത്തെ കാലാവസ്ഥയില്‍ വരാനിരിക്കുന്ന മാറ്റവും, വീടിനകത്തും പുറത്തുമായി കുടുംബങ്ങളുടെ ഒത്ത് ചേരലുകള്‍ വര്‍ധിച്ചതും ഇതിന് കാരണമാകും. കൂടാതെ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ അശ്രദ്ധരാകുന്നതും കേസുകള്‍ വര്‍ധിക്കാന്‍ കാരമമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Most Popular