Friday, August 6, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം താഴോട്ട്; പുതിയ രോഗികള്‍ 1200ഓളം പേര്‍ മാത്രം

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം താഴോട്ട്; പുതിയ രോഗികള്‍ 1200ഓളം പേര്‍ മാത്രം

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിക്കുന്നവരുട എണ്ണത്തില്‍ വലിയ കുറവ്. ഇന്ന് 1,258 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,80,093 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,972 പേരാണ് കോവിഡില്‍ നിന്നു പൂര്‍ണമായി മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 242,053 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് 32 പേര്‍ കൂടി കൊറോണ ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 2,949 ആയി.

Most Popular