Monday, July 26, 2021
Home Newsfeed റിയാദില്‍ ഇന്ത്യക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം നാട്ടില്‍ പോകാന്‍ കോവിഡ് പരിശോധന നടത്തി വരുന്നതിനിടെ

റിയാദില്‍ ഇന്ത്യക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം നാട്ടില്‍ പോകാന്‍ കോവിഡ് പരിശോധന നടത്തി വരുന്നതിനിടെ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ അല്‍ഖര്‍ജില്‍ ഇന്ത്യക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ ഫനാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് ഹൈദരബാദ് ഗുണ്ട്പാലി സ്വദേശി ജലീല്‍ മുഹമ്മദ് (36) ആണ് മരിച്ചത്. അല്‍ ഖര്‍ജ് റോഡില്‍ ന്യൂ സനയ്യക്കടുത്താണ് അപകടം.

പിതാവിന് അസുഖമായതിനാല്‍ നാട്ടില്‍ പോകാന്‍ ബത്ഹയില്‍ പോയി പിസിആര്‍ ടെസ്റ്റും ടിക്കറ്റും എടുത്ത് തിരിച്ചുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച്ചയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ആയിട്ടും റൂമില്‍ എത്താത്തതിനെ തുടര്‍ന്ന് കമ്പനി പ്രതിനിധി ഹാരിസ് കുറുവ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗിനെ അറിയിക്കുകയും ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം ശുമൈസി ഹോസ്പിറ്റലില്‍ കണ്ടെത്തുകയുമായിരുന്നു.

ജീലാനി റഹിമ ബീഗം ദമ്പതികളുടെ മകനാണ്. ഭാര്യ. ഫര്‍സാന.

Most Popular