Wednesday, August 4, 2021
Home Gulf Saudi Arabia സൗദി ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 800ഓളം പേരെ ഉടന്‍ നാട്ടിലെത്തിക്കും

സൗദി ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 800ഓളം പേരെ ഉടന്‍ നാട്ടിലെത്തിക്കും

റിയാദ്: കോവിഡ് കാരണം സൗദിയില്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ വരും ദിവസങ്ങളില്‍ നാട്ടിലെത്തിക്കും.
സൗദിയിലെ വിവിധ പ്രവിശ്യകളിലെ ജയിലുകളില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിവരാണ് ഇവര്‍. എണ്ണൂറോളം പേരെയാണ് അടുത്ത ദിവസങ്ങളില്‍ സൗദി എയര്‍ലൈന്‍സിന്റെ ആറ് വിമാനങ്ങളിലായി നാട്ടിലെത്തിക്കുക.

കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതോടെയാണ് ജയിലുകളില്‍ കഴിഞ്ഞിരുന്നവരെ നാട്ടിലെത്തിക്കുന്ന നടപടികള്‍ക്കും തടസ്സം നേരിട്ടത്. സൗദി സര്‍ക്കാറിന്റെ ചിലവില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്കാണ് ഇവരെ എത്തിക്കുക എന്നാണ് സൂചന. നടപടിക്രമം മുഴുവന്‍ പൂര്‍ത്തിയായെങ്കിലും വിമാന സര്‍വീസിനുള്ള അന്തിമ അനുമതി കൂടി ലഭ്യമാകുന്നതോടെ മാത്രമേ കൃത്യമായ യാത്രാ വിവിരങ്ങള്‍ വ്യക്തമാകൂ.

Most Popular