Saturday, May 15, 2021
Home Gulf Saudi Arabia ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഭാര്യയും കുഞ്ഞും വീട്ടിനകത്ത് മരിച്ച നിലയില്‍

ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഭാര്യയും കുഞ്ഞും വീട്ടിനകത്ത് മരിച്ച നിലയില്‍

മദീന: സൗദി അറേബ്യയിലെ മദീനയില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഭാര്യയെയും കുഞ്ഞിനെയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യ ലക്ഷ്മി ദേവിയും ആറു മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്.

മൂക്കിന് രോഗം വന്നത് ചികിത്സിക്കാനായി നാല് ദിവസം മുമ്പാണ് ബിജു ആശുപത്രിയില്‍ അഡ്മിറ്റായത്. ഇദ്ദേഹം അത്യാസന്ന നിലയില്‍ വെന്റിലേറ്ററിലാാണെന്നാണ് റിപോര്‍ട്ട്. ബിജുവിന്റെ പ്രായമായ അമ്മയും ഇവരോടൊപ്പം താമസിക്കുന്നുണ്ട്. ഇവര്‍ ഫ്ളാറ്റിന് പുറത്തു ദീര്‍ഘസമയം നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട അടുത്ത ഫ്‌ളാറ്റുകളിലെ താമസക്കാര്‍ വിവരമന്വേഷിച്ചപ്പോള്‍ ഫ്ളാറ്റ് അകത്തുനിന്നു പൂട്ടിയിട്ടാണ് ഉള്ളതെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി ഫ്‌ളാറ്റ് പരിശോധിച്ചപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ചവരെ മീഖാത്ത് ആശുപത്രി മോര്‍ച്ചറിയിലേക്കും ബിജുവിന്റെ അമ്മയെ ആശുപത്രിയിലേക്കും മാറ്റി. മദീന വിമാനത്താവളത്തില്‍ വണ്ടര്‍ലാ എന്ന കമ്പനിക്ക് കീഴില്‍ എട്ടു വര്‍ഷങ്ങളായി ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ് ബിജു. ഭാര്യ ലക്ഷ്മി മണിപ്പൂര്‍ സ്വദേശിനിയാണ്.


 

Most Popular