Monday, June 21, 2021
Home Newsfeed സൗദിയില്‍ 7 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി; ഇന്ത്യക്കാര്‍ക്ക് ചെലവ് ഇരട്ടിയാകും

സൗദിയില്‍ 7 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി; ഇന്ത്യക്കാര്‍ക്ക് ചെലവ് ഇരട്ടിയാകും

റിയാദ്: വാക്‌സിനെടുക്കാതെ എത്തുന്നവര്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ. മെയ് 20 മുതലാണ് തീരുമാനം നടപ്പില്‍ വരികയെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

സൗദി അറേബ്യയിലേക്കുള്ള യാത്ര ഇനി പ്രവാസികളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതാവും. നിലവില്‍ ഇന്തയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ റ്റ് രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയാണ് സൗദിയില്‍ എത്തുന്നത്. ഇതിന്റെ പുറമേ 7 ദിവസം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയേണ്ട ചെലവ് കൂടി വഹിക്കേണ്ടി വരും.

മെയ് 17 മുതല്‍ അന്താരാഷ്ട്ര യാത്രാനിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധനകള്‍ നിശ്ചയിച്ചത്. നിലവില്‍ സൗദിയിലേക്ക് യാത്രനിരോധമുള്ളതും ഇല്ലാത്തതുമായ എല്ലാ രാജ്യക്കാര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്ന് ഏതാനും വിഭാഗങ്ങളെ ഒഴിയാക്കിയിട്ടുണ്ട്. സ്വദേശി പൗരന്മാര്‍, വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികള്‍ക്കൊപ്പമെത്തുന്ന വീട്ടു ജോലിക്കാര്‍, വാക്സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍, ഔദ്യോഗിക നയതന്ത്ര ഉദ്യോഗസ്ഥര്‍, നയതന്ത്ര പ്രതിനിധികള്‍, സൗദിയില്‍ താമസിക്കുന്ന അവരുടെ കുടുംബങ്ങള്‍, വിമാന ജീവനക്കാര്‍, ആരോഗ്യ മേഖലയിലെ വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ഇതില്‍ ഇളവുകളുള്ളത്.

കോവിഷീല്‍ഡ്, ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസോ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസോ എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ ഇളവ് ലഭിക്കുക. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ചെലവ് ടിക്കറ്റ് നിരക്കിലാണ് ഉള്‍പ്പെടുത്തേണ്ടേതെന്നും സൗദി സിവില്‍ എവിയേഷന്‍ അറിയിച്ചു. സൗദി പൗരന്മാരോ മറ്റ് ഒഴിവാക്കപ്പെട്ട ആളുകളോ ഒഴികെയുള്ള എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും സൗദിയില്‍ അംഗീകരിച്ച കോവിഡ് പരിശോധനാ ഫലവും സമര്‍പ്പിക്കണം. ഇത് യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനുള്ളില്‍ എടുത്തതാവണം.

ഇളവുകളില്ലാത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളില്‍ ഒന്നിന്റെ മുഴുവന്‍ ഡോസും എടുത്തിട്ടുണ്ടെങ്കില്‍ ക്വാറന്റീന്‍ ഇല്ലാതെ പ്രവേശിക്കാം. എന്നാല്‍, ഇവര്‍ അംഗീകൃത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന സമയത്ത് സമര്‍പ്പിക്കണം.
ALSO WATCH

Most Popular