Saturday, July 24, 2021
Home Newsfeed ജിദ്ദയിലെ ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

ജിദ്ദയിലെ ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

ജിദ്ദ: ജിദ്ദയില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടില്‍ നിര്യാതനായി. തിരൂരങ്ങാടി സ്വദേശി എം പി അബ്ദുല്‍ ഹമീദ് (63) ആണ് മരിച്ചത്. ജിദ്ദയില്‍ പാച്ചി ചോക്ലേറ്റ് ഷോപ്പ് ജീവനക്കാരനായിരുന്നു. ഉദരസംബന്ധമായ രോഗത്തിന് നാട്ടില്‍ ചികിത്സയിലിരിക്കേയാണ് മരണം.

പിതാവ്: പരേതനായ മുഹമ്മദ് കാസിം കോയ ഹാജി, ഭാര്യ: അജുമുന്നിസ, മക്കള്‍: ഹനാന്‍, അദ്‌നാന്‍, മാനിഷ, മാഗ്‌ന, ഐസം, മരുമക്കള്‍: അനസ്, ശബാബ്.

സഹോദരങ്ങള്‍: പരേതനായ അബുറഹ്‌മാന്‍, അബ്ദുസ്സലാം, അബ്ദുല്‍ വഹാബ്, ഉമര്‍ ഫാറൂഖ്, അബ്ദു റഊഫ്, ലുഖ്മാന്‍ (ഇരുവരും ജിദ്ദ), സൈനബ, ഫസീല. സഹോദരന്‍ റഊഫ് ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെല്‍ഫയര്‍ ലീഗ് ജനറല്‍ സെക്രട്ടറിയും ജിദ്ദ തിരൂരങ്ങാടി നിയോജക മണ്ഡലം കെഎംസിസി ഭാരവാഹിയുമാണ്.

 

Most Popular