Wednesday, May 12, 2021
Home Gulf Saudi Arabia ജിദ്ദ-മക്ക എക്‌സ്പ്രസ്‌വേയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

ജിദ്ദ-മക്ക എക്‌സ്പ്രസ്‌വേയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

ജിദ്ദ: ജിദ്ദ, മക്ക എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. അല്‍സായിദി മേല്‍പാലത്തിനു സമീപമാണ് ഇന്നു പൂലര്‍ച്ചെ അപകടമുണ്ടായത്.

റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരില്‍ രണ്ടു പേരെ മക്ക അല്‍സാഹിര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് നീക്കി. നിസാര പരിക്കേറ്റ അവശേഷിക്കുന്നവര്‍ക്ക് സംഭവസ്ഥലത്തു പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതായി മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുല്‍ അസീസ് ബാദോമാന്‍ പറഞ്ഞു.

Most Popular