Friday, July 23, 2021
Home News സുഹറാബി ടീച്ചരുടെ മരണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ എം സി സി അനുശോചനം രേഖപ്പെടുത്തി

സുഹറാബി ടീച്ചരുടെ മരണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ എം സി സി അനുശോചനം രേഖപ്പെടുത്തി

ജിദ്ദ: അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുന്‍ അധ്യാപികയും കെ.എം.സി.സി ജിദ്ദ വനിതാ വിംഗ് പ്രസിഡന്റുമായിരുന്ന സുഹറാബി ടീച്ചരുടെ മരണത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ എം സി സി അനുശോചനം രേഖപ്പെടുത്തി. ജിദ്ദയില്‍ ജോലി ചെയ്തിരുന്ന വാഴക്കാട് സ്വദേശി കെ.എം അബ്ദുല്‍ ഗഫൂറിന്റെ ഭാര്യയും കൊണ്ടോട്ടി എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികകൂടിയായിരുന്ന സുഹറാബി ടീച്ചർ നാട്ടിലാണ് നിര്യാതയായത്.  വര്ഷങ്ങളായി  മലപ്പുറം ജില്ല കെ എം സി സി  വനിതാ വിംഗിനെ ഊർജസ്വലതയോടെ നയിച്ചിരുന്ന നേതാക്കളിൽ പ്രമുഖയായിരുന്നു  സുഹറാബി ടീച്ചർ. പല ഫാമിലി പരിപാടികളും കുട്ടികളുടെ മത്സര പരിപാടികളും മറ്റും സംഘടിപ്പിക്കുവാനും വിജയിപ്പിക്കാനും നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു ടീച്ചർ എന്നും അവരുടെ ആകസ്മിക മരണം കെ എം സി സി  കുടുംബങ്ങൾക്ക് ദുഃഖമുണ്ടാക്കുന്നതും തീരാനഷ്ടവുമാണ് എന്ന്  മലപ്പുറം ജില്ല കെ എം സി സിയുടെ അനുശോചന കുറിപ്പിൽ മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഗഫൂർ പട്ടിക്കാടും ജനറൽ സെക്രട്ടറി ഹബീബ് കല്ലനും അറിയിച്ചു.

Most Popular