Sunday, August 1, 2021
Home News Kerala കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ തള്ളി

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് ഡിജിസിഎ. വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡിജിസിഎ തള്ളി. ഈ മാസം 14ന് നഴ്സുമാരെ കൊണ്ടുവരാനുള്ള യാത്രക്കാണ് സൗദി എയര്‍ലൈന്‍സ് അനുമതി തേടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് അപകടത്തില്‍പ്പെടുകയും 18ഓളം പേര്‍ മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഡിജിസിഎ നിഷേധിച്ചത്.

Most Popular