Sunday, June 20, 2021
Home Gulf Saudi Arabia കാസര്‍കോഡ് സ്വദേശി സൗദിയില്‍ പൊള്ളലേറ്റ് മരിച്ചു

കാസര്‍കോഡ് സ്വദേശി സൗദിയില്‍ പൊള്ളലേറ്റ് മരിച്ചു

റിയാദ്: കാസര്‍കോഡ് സ്വദേശി സൗദി അറേബ്യയില്‍ പൊള്ളലേറ്റ് മരിച്ചു. മഞ്ചേശ്വരം കടമ്പാടര്‍ നീറ്റലപ്പുര വീട്ടില്‍ ഉമര്‍ ഫാറൂഖ് (33) ആണ് മരിച്ചത്.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ വ്യവസായ നഗരത്തില്‍ മാന്‍പവര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറുമായിരുന്നു ഉമര്‍ ഫാറൂഖ്. നാലുദിവസം മുമ്പാണ് പൊള്ളലേറ്റത്. സംഭവ ദിവസം രാവിലെ ഏഴിന് ഓഫീസിലേക്ക് പോയ ഉമര്‍ ഫാറൂഖ് എട്ടുമണിക്ക് താമസ സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. ഇവിടെ ഒന്നാം നിലയിലെ അടുക്കളയിലാണ് പൊള്ളലേറ്റത്.

കൂടെ രണ്ടു ബംഗ്ലാദേശികള്‍ക്കും പൊള്ളലേറ്റു. ഇവര്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അനീസയാണ് ഉമര്‍ ഫാറൂഖിന്റെ ഭാര്യ. മക്കള്‍: അജ്ശാല്‍, അശ്വ. പിതാവ്: അബ്ദുല്‍ ഖാദിര്‍. മാതാവ്: ബീവാത്തു.

 

Most Popular