Thursday, August 5, 2021
Home News ക്രിക്കറ്റ് ബാറ്റും ബോളും നൽകി കേളി ബദിയ ഏരിയ

ക്രിക്കറ്റ് ബാറ്റും ബോളും നൽകി കേളി ബദിയ ഏരിയ

റിയാദ്  :  കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ സ്പോർട്സ് കമ്മിറ്റി  സുവേദി കേന്ദ്രീകരിച്ചുള്ള ഹാട്രിക് ക്രിക്കറ്റ് ടീമിന് ബാറ്റും ബോളും സമ്മാനിച്ചു. കായിക വിനോദങ്ങളെ പരിപോഷിപ്പിക്കുക, കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക  എന്നീ ലക്ഷ്യങ്ങളോടെയാണ് സ്പോർട്സ് ഉപകരണങ്ങൾ കൈമാറിയത്. ഇതിന് മുൻപ്  മറ്റൊരു ക്ലബ്ബിനും ബദിയ ഏരിയ സ്പോർട്സ് ഉപകരണങ്ങൾ നൽകിയിട്ടുണ്ട്.

സ്പോർട്സ് കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ സെയ്ദ് മുഹമ്മദ് ക്ലബ്ബ് ക്യാപ്റ്റൻ ഷജിലിനും ടീം അംഗങ്ങൾക്കും ബാറ്റും ബോളും കൈമാറി. ബദിയ ഏരിയ കമ്മിറ്റി അംഗം സുധീർ സുൽത്താൻ, ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ബദിയ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേളി കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയ ജോയിന്റ് സെക്രട്ടറി കിഷോർ ഇ നിസ്സാം, ഏരിയ സ്പോർട്സ് കമ്മിറ്റി കൺവീനർ ജയൻ ഹിലാൽ, സുവേദി യൂണിറ്റ് ട്രഷറർ നിയാസ്, മറ്റ് യൂണിറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Most Popular