Sunday, September 19, 2021
Home Gulf നൗഫലിന് കേളി യാത്രയയപ്പ് നൽകി

നൗഫലിന് കേളി യാത്രയയപ്പ് നൽകി

റിയാദ്  :  പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ്  അംഗം കെ വി  നൗഫലിന്  യൂണിറ്റിന്റെ നേതൃത്വത്തിൽ കേളി കലാ സാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി. 7 വർഷമായി ക്രിയേറ്റീവ് ക്ലോസെറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന നൗഫൽ, മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശി ആണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ്‌ അബ്ദുൽ നാസർ  അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഹുസൈൻ മണക്കാട് സ്വാഗതമാശംസിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, യൂണിറ്റ് ജോയിൻ സെക്രട്ടറി വിജയ രാഘവൻ, എക്സിക്യൂട്ടീവ് അംഗം സഖാവ് രാജേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നൗഫലിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഹുസൈൻ മണക്കാട് കൈമാറി. യാത്രയയപ്പിന് നൗഫൽ നന്ദി പറഞ്ഞു.

Most Popular