Thursday, June 17, 2021
Home News Kerala കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം വാണിയംകുളത്ത് കൈമാറി

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം വാണിയംകുളത്ത് കൈമാറി

റിയാദ്  : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം  (2019 – 20) പാലക്കാട് വാണിയംകുളത്ത് നടന്നു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി മുസാഹ്മിയ ഏരിയ അംഗം ആയ ശശിധരന്റെ മകൾ പ്രസീതക്കാണ് പുരസ്‍കാരം കൈമാറിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന്  മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

സിപിഐ എം വാണിയംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വാണിയംകുളം ലോക്കൽ സെക്രട്ടറി കെ.പി.സുധീറാണ്  പുരസ്കാരം കൈമാറിയത്. കേളി കേന്ദ്രകമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡി.വൈ.എഫ്.ഐ. വാണിയംകുളം മേഖലാ പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി മുൻ അംഗം റഫീഖ് പാലത്ത്, ഹനീഫ ഒറ്റപ്പാലം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രസീത നന്ദി പറഞ്ഞു.

Most Popular