Friday, September 17, 2021
Home News Kerala കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൊല്ലം ആദിച്ചനല്ലൂരിൽ കൈമാറി

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൊല്ലം ആദിച്ചനല്ലൂരിൽ കൈമാറി

റിയാദ്  : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം  (2019 – 20) കൊല്ലം ആദിച്ചനല്ലൂരിൽ നടന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി മുസാഹ്മിയ ഏരിയ അംഗമായ പി.ശശീന്ദ്രലാലിന്റെ മകൾ അക്ഷര എസ് ലാലിനാണ് പുരസ്‍കാരം കൈമാറിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന്  മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

അക്ഷരയുടെ ആദിച്ചനല്ലൂരിലെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഭാഷാണ്  പുരസ്കാരം കൈമാറിയത്. കേളി മുൻ അംഗവും, കേരളാ പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളാ പ്രവാസി സംഘം കൊട്ടിയം ഏരിയാ പ്രസിഡന്റ് ജോയ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി മുൻ അംഗവും, സിപിഐ എം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ദസ്‌തഖീർ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രംഗകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അക്ഷര എസ് ലാൽ നന്ദി പറഞ്ഞു.

Most Popular