Sunday, June 20, 2021
Home Gulf Saudi Arabia കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കായംകുളത്ത് കൈമാറി

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കായംകുളത്ത് കൈമാറി

റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം  (2019 – 20) കായംകുളത്ത് നടന്നു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി ബത്ഹ ഏരിയ അംഗമായ ലവന്റെ മകൾ ലാവണ്യക്കാണ് പുരസ്‍കാരം കൈമാറിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന്  മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

കായംകുളത്ത് ലാവണ്യയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കേളിയുടെ മുൻ സെക്രട്ടറിയും സിപിഐ എം കായംകുളം ഏരിയാ കമ്മിറ്റി അംഗവുമായ എം.നസീറാണ് പുരസ്കാരം കൈമാറിയത്. സിപിഐ എം കീരിക്കാട് ലോക്കൽ സെക്രട്ടറി ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളാ പ്രവാസി സംഘം കീരിക്കാട് മേഖലാ സെക്രട്ടറി സുരേഷ് അധ്യക്ഷത വഹിച്ചു. സിപിഐ എം കീരിക്കാട് ലോക്കൽ കമ്മിറ്റി അംഗം അഡ്വ.ഡി.സുധാകരൻ, കേരളാ പ്രവാസി സംഘം കായംകുളം ഏരിയാ ജോയിന്റ് സെക്രട്ടറി എം.ജെ.നിസാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിപിഐ എം കീരിക്കാട് ബ്രാഞ്ച് സെക്രട്ടറി നന്ദി പറഞ്ഞു.

Most Popular