Saturday, June 19, 2021
Home News Kerala കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൊല്ലം കുന്നത്തൂരിൽ കൈമാറി

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കൊല്ലം കുന്നത്തൂരിൽ കൈമാറി

റിയാദ്: റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം (2019 – 20) കൊല്ലം കുന്നത്തൂരില്‍ നടന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി സുലൈ ഏരിയ അംഗമായ അശോക് കുമാറിന്റെ മകള്‍ അതുല്യക്കാണ് പുരസ്‌കാരം കൈമാറിയത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

സിപിഐ എം കുന്നത്തൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സിപിഐ എം കുന്നത്തൂര്‍ ഏരിയാ സെക്രട്ടറി പി.കെ.ഗോപനാണ് പുരസ്‌കാരം കൈമാറിയത്. കേളി മുന്‍ പ്രവര്‍ത്തകനും കേരളാ പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് വികസന കാര്യസമിതി ചെയര്‍മാനുമായ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കേരളാ പ്രവാസി സംഘം ഏരിയാ സെക്രട്ടറി റാഫി, ഏരിയാ ട്രഷറര്‍ ബാബു, ഏരിയാ കമ്മിറ്റി അംഗം ഷിഹാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അതുല്യ ചടങ്ങിന് നന്ദി പറഞ്ഞു.

Most Popular