Tuesday, May 11, 2021
Home Gulf Saudi Arabia ഗോപാലന് കേളിയുടെ യാത്രയയപ്പ്

ഗോപാലന് കേളിയുടെ യാത്രയയപ്പ്

റിയാദ് :   മുപ്പത് വർഷം നീണ്ട  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്  പോകുന്ന റിയാദ് കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയയിലെ ഷുബ്ര യൂണിറ്റംഗമായ വി.ഗോപാലന്  യൂണിറ്റ് കമ്മിറ്റിയുടെ നേത്വത്വത്തിൽ യാത്രയയപ്പ് നൽകി. ഷുബ്രയിൽ തയ്യൽ  ജോലി ചെയ്തു വന്നിരുന്ന ഗോപാലൻ പാലക്കാട് ചിറ്റൂർ അണ്ണാൻതോട് സ്വദേശിയാണ്.

13 വർഷമായി കേളി അംഗവും, ഷുബ്ര യൂണിറ്റ്‌ സെക്രട്ടറി, യൂണിറ്റ് ട്രഷറർ, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. കേളിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ ഗോപാലൻ കേളിക്ക് വേണ്ടി മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് മധു പട്ടാമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ്  സെക്രട്ടറി ഷറഫു മൂച്ചിക്കൽ  സ്വാഗതവും, ഏരിയ രക്ഷാധികാരി കൺവീനർ അലി കെ.വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ഏരിയ ജോയിന്റ് സെക്രട്ടറി കിഷോർ ഇ.നിസാം, ഏരിയ ട്രഷറർ മുസ്തഫ, ഏരിയ വൈസ് പ്രസിഡന്റ്മാരായ  പ്രസാദ് വഞ്ചിപ്പുര, ജയഭദ്രൻ, ഏരിയ ജോയിന്റ് ട്രഷറർ നിഷാദ് പി.കെ, ഏരിയ കമ്മിറ്റി അംഗങ്ങളായ ജയൻ, ശശികുമാർ, ഏരിയ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ജാർനെറ്റ് നെൽസൺ, സ്പോർട്സ് കമ്മിറ്റി കൺവീനർ ജയൻ, ഹിലാൽ, എന്നിവരും  യൂണിറ്റിലെ അംഗങ്ങളും സുഹൃത്തുക്കളും ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷറഫു മൂച്ചിക്കലും, പ്രസിഡന്റ് മധു പട്ടാമ്പിയും, ഏരിയയുടെ ഉപഹാരം ഏരിയ കമ്മിറ്റി അംഗം  സുധീർ സുൽത്താനും  കൈമാറി. യാത്രയയപ്പിന് ഗോപാലൻ  നന്ദി പറഞ്ഞു.

Most Popular