Wednesday, June 23, 2021
Home Gulf Saudi Arabia കേളി കുടുംബ സഹായം കൈമാറി

കേളി കുടുംബ സഹായം കൈമാറി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മല്‍ ഹമാം ഏരിയ സൗത്ത് യൂണിറ്റ് അംഗമായിരുന്ന ജെ.എല്‍.സെബാസ്റ്റ്യന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. കഴിഞ്ഞ ജനുവരി മാസമാണ് അവധിയിലിരിക്കേ സെബാസ്റ്റ്യന്‍ നാട്ടില്‍ മരണപ്പെട്ടത്. കൊല്ലം ജില്ലയിലെ ആശ്രാമം സ്വദേശിയാണ്.

കൊല്ലം എന്‍.എസ്.സ്മാരക ഹാളില്‍ നടന്ന സഹായ വിതരണ ചടങ്ങില്‍ കൊല്ലം പ്രവാസി സംഘം ജില്ലാ സെക്രട്ടറിയും കേളി സ്ഥാപകാംഗവുമായ നിസ്സാര്‍ അമ്പലംകുന്ന് അധ്യക്ഷത വഹിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഷാരിയര്‍ സെബാസ്റ്റ്യന്റെ കുടുംബത്തിന് കുടുംബ സഹായം കൈമാറി. കേളി സാംസ്‌കാരിക സമിതി മുന്‍ കണ്‍വീനറും കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രാജു നീലകണ്ഠന്‍ കേളിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചടങ്ങില്‍ വിശദീകരിച്ചു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപ്പിള്ള, ജില്ലാ പ്രസിഡന്റ് ശശിധരന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. സിപിഐ എംന്റെ ജില്ല, ഏരിയ, ലോക്കല്‍, ബ്രാഞ്ച് തലത്തിലുള്ള പ്രവര്‍ത്തകരും നേതാക്കളും, കൊല്ലം കോര്‍പ്പറേഷന്‍ പ്രതിനിധികളും, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരും, കേളിയുടെ നാട്ടിലുള്ള അംഗങ്ങളും മുന്‍കാല പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

 

Most Popular