Monday, June 21, 2021
Home Gulf Saudi Arabia കേളി മജ്മ യൂണിറ്റ് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

കേളി മജ്മ യൂണിറ്റ് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ റമദാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലാസ് ഏരിയയിലെ മജ്മ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു. മജ്മയിലെ കൃഷി തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തുച്ഛവരുമാനക്കാരായ തൊഴിലാളികള്‍ക്കും, മറ്റു പ്രവാസികള്‍ക്കും അവരുടെ വാസസ്ഥലങ്ങളില്‍ എത്തിയാണ് കേളി ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യ്തത്.

മജ്മയിലെ വിവിധ കച്ചവട സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ കിറ്റിന് ആവശ്യമായ വിഭവങ്ങള്‍ ശേഖരിച്ചത്. മലാസ് ഏരിയ കമ്മിറ്റി ട്രഷറര്‍ സജിത്, യൂണിറ്റ് സെക്രട്ടറി നസീം, പ്രസിഡണ്ട് പ്രതീഷ് പുഷ്പന്‍, എ്ക്്‌സിക്യൂട്ടീവ് മെമ്പര്‍ നിസാര്‍, വിജിത് രാധാകൃഷ്ണന്‍ എന്നിവര്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

Most Popular