X
നീലംപേരൂർ മധുസൂദനൻ നായരുടെ നിര്യാണത്തിൽ കേളിയുടെ അനുശോചനം

നീലംപേരൂർ മധുസൂദനൻ നായരുടെ നിര്യാണത്തിൽ കേളിയുടെ അനുശോചനം

personSJ access_timeMonday January 4, 2021
HIGHLIGHTS
ദീർഘകാലം പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം നിരവധി കവിത സമാഹാരങ്ങൾ കൈരളിക്ക് സമർപ്പിച്ചിട്ടുണ്ട്.

റിയാദ് : പ്രസിദ്ധ മലയാള കവിയും ഇടതുപക്ഷ മാനവികതയുടെ സന്ദേശവാഹകനുമായിരുന്ന നീലംപേരൂർ മധുസൂദനൻ നായരുടെ വിയോഗത്തിൽ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.

ദീർഘകാലം പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം നിരവധി കവിത സമാഹാരങ്ങൾ കൈരളിക്ക് സമർപ്പിച്ചിട്ടുണ്ട്. വൃത്തനിബദ്ധമായ കവിതാപാരമ്പര്യം  എന്നും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ‘മൗസലപർവ്വം’ എന്ന കാവ്യഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം, ‘പാഴ്‌കിണർ’ എന്ന കാവ്യഗ്രന്ഥത്തിന്‌ മൂലൂർ സ്മാരക പുരസ്‌കാരം, ‘കിളിയും മൊഴിയും’ എന്ന ബാലകവിതാഗ്രന്ഥത്തിന്‌ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ‘ചമത’ എന്ന കാവ്യഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമിയുടെ കവിതയ്ക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യസമാഹാരങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിവയുൾപ്പെടെ 27 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ആലപ്പുഴയിലെ കുട്ടനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം കടന്നുവന്നത് കമ്മ്യൂണിസ്റ് ആശയങ്ങളുമായാണ്.

വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ  അലട്ടിയിട്ടും പുരോഗമന പ്രസ്ഥാനത്തിന്റെ വേദികളിൽ സജ്ജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ മലയാള സാഹിത്യശാഖക്കും ഇടതുപക്ഷപ്രസ്ഥാനത്തിനും വിസ്മരിക്കാനാവാത്തതാണെന്ന് കേളി സാംസ്‌കാരികവിഭാഗത്തിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

SHARE :
folder_openTags
content_copyCategory