നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ കേളിയുടെ അനുശോചനം

റിയാദ്: മലയാള സിനിമയിലെ മുത്തച്ഛനും, പ്രായത്തെ വെല്ലുന്ന അഭിനയ പ്രതിഭയുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ കേളി കലാസാംസ്‌കാരിക വേദി അനുശോചിച്ചു. ഇടതുപക്ഷ ആശയങ്ങളോട് എന്നും ചേര്‍ന്നു നിന്ന ഒരു വ്യക്തിയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. സിപിഐ എമ്മിനോട് അദ്ദേഹം എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്നു. വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ സിനിമാ മേഖലയില്‍ സജീവമല്ലാതിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡില്‍ നിന്ന് മുക്തനായിരുന്നു. ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, എന്നിവ പ്രധാന സിനിമകളാണ്. മലയാള സിനിമാ, സാംസ്‌കാരിക മേഖലകള്‍ക്ക് അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമാണെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ALSO WATCH