വിജയദാസ് എം.എല്‍.എയുടെ വേര്‍പാടില്‍ കേളിയുടെ അനുശോചനം

റിയാദ്: സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എം.എല്‍.എയുമായ കെ.വി.വിജയദാസിന്റെ വേര്‍പാടില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചിച്ചു. കോവിഡ് ബാധയില്‍ നിന്ന് മുക്തനായ ശേഷം മറ്റ് അസുഖങ്ങള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഒരാഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്.

കൃഷിക്കാരുടെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച പാലക്കാട് ജില്ലയിലെ ജനകീയനായൊരു നേതാവായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഒരുകൃഷിക്കാരന്‍ കൂടിയായ വിജയദാസ്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നിയമസഭിയില്‍ ഉന്നയിക്കാന്‍ എന്നും മുമ്പന്തിയിലുണ്ടായിരുന്നു. വിജയദാസിന്റെ അകാലവിയോഗം കര്‍ഷക പ്രസ്ഥാനത്തിനും, കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പില്‍ പറഞ്ഞു.