News Flash
X
ദാവൂദ് ഷാജിക്ക് കേളിയുടെ യാത്രയയപ്പ്

ദാവൂദ് ഷാജിക്ക് കേളിയുടെ യാത്രയയപ്പ്

personSJ access_timeWednesday January 6, 2021
HIGHLIGHTS
സുലൈയിലെ അത്തല്ല കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ദാവൂദ് ഷാജി, കൊല്ലം ജില്ലയിലെ ചടയമംഗലം റോഡ് വിള സ്വദേശി ആണ്.

റിയാദ് :   മുപ്പത് വർഷം നീണ്ട  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്  പോകുന്ന റിയാദ് കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയയിലെ സുലൈ വെസ്റ്റ് യൂണിറ്റ് അംഗം ദാവൂദ് ഷാജിക്ക്  യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സുലൈയിലെ അത്തല്ല കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ദാവൂദ് ഷാജി, കൊല്ലം ജില്ലയിലെ ചടയമംഗലം റോഡ് വിള സ്വദേശി ആണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ട്രഷറർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ആക്ടിങ് സെക്രട്ടറി  ലത്തീഫ് സ്വാഗതവും, ഏരിയ സെക്രട്ടറി ബോബി മാത്യു, ഇമ്പച്ചിബാവ, ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ദാവൂദ് ഷാജിക്ക് യൂണിറ്റിന്റെ ഉപഹാരം ലത്തീഫ് കൈമാറി. യാത്രയയപ്പിന് ദാവൂദ് ഷാജി നന്ദി പറഞ്ഞു.

SHARE :
folder_openTags
content_copyCategory