Wednesday, June 23, 2021
Home Gulf Saudi Arabia കേളിയുടെ റമദാന്‍ ചാരിറ്റി പ്രവര്‍ത്തനം: ബദിയ ഏരിയയില്‍ സംഘാടകസമിതി രൂപീകരിച്ചു

കേളിയുടെ റമദാന്‍ ചാരിറ്റി പ്രവര്‍ത്തനം: ബദിയ ഏരിയയില്‍ സംഘാടകസമിതി രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ റമദാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘റംസാന്‍ റിലീഫ് കിറ്റ് ‘ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ബദിയ ഏരിയയിലുള്ള പ്രവാസി സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി പരിശുദ്ധ റംസാന്‍ മാസത്തില്‍ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ബദിയ ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര അധ്യക്ഷതയും ഏരിയ ജോയിന്റ് സെക്രട്ടറി കിഷോര്‍.ഇ.നിസാം സ്വാഗതവും പറഞ്ഞു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ അലി കെ.വി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങല്‍, മധു പട്ടാമ്പി, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ബദിയ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി അവതരിപ്പിച്ച സംഘാടക സമിതി പാനല്‍ യോഗം അംഗീകരിച്ചു. സംഘാടക സമിതി ഭാരവാഹികളായി കെ.എന്‍.ഷാജി (ചെയര്‍മാന്‍), സക്കീര്‍ (വൈസ് ചെയര്‍മാന്‍), രഞ്ജിത്ത് സുകുമാരന്‍ (കണ്‍വീനര്‍), യക്കോബ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരേയും, മധു പട്ടാമ്പി (സാമ്പത്തികം), സുധീര്‍ സുല്‍ത്താന്‍ (വിഭവസമാഹരണം),മണിയന്‍ ടി (പാക്കിങ്), ജാര്‍നെറ്റ് നെല്‍സണ്‍ (ഗതാഗതം) എന്നിവരെ സബ്കമ്മിറ്റി കണ്‍വീനര്‍മാരായും, കോഡിനേറ്ററായി സരസനേയും ഉള്‍പ്പെടുത്തി 51 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

Most Popular