News Flash
X
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് കേളിയുടെ ആദരം

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് കേളിയുടെ ആദരം

personSJ access_timeWednesday January 6, 2021
HIGHLIGHTS
ബത്ഹ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ 2021 പുതുവത്സര ദിനം അരങ്ങേറിയ കേളിയുടെ ഇരുപതാം വാർഷികാഘോഷ വേളയിലാണ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്.

റിയാദ് : കോവിഡ് മഹാമാരിക്കിടയിലും കേളിയുടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന്, സ്തുത്യർഹവും ആത്മാർത്ഥവുമായ ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന റിയാദിലെ മലയാളികളായ ആരോഗ്യ പ്രവർത്തകർക്ക് കേളിയുടെ ആദരം. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ 2021 പുതുവത്സര ദിനം അരങ്ങേറിയ കേളിയുടെ ഇരുപതാം വാർഷികാഘോഷ വേളയിലാണ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്.

കോവിഡ് മഹാമാരിയുടെ കാലത്ത് കേളി കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം മുഖ്യമായും ജീവകാരുണ്യ മേഖലയിലായിരുന്നു. കേളി ഹെൽപ്‌ഡെസ്‌ക് മുഖേന വിഷമത അനുഭവിച്ച നിരവധി മലയാളികളേയും ഇതര സംസ്ഥാനക്കാരെയും സഹായിക്കാൻ കേളിക്കായിട്ടുണ്ട്. കോവിഡ് മൂലം മരണപ്പെട്ട കേരളത്തിലെയും മറുസംസ്ഥാനങ്ങളിലെയും നിരവധി പേരുടെ മൃതശരീരം സൗദിയിൽ തന്നെ അടക്കം ചെയ്യാനും, കോവിഡ് കാലയളവിൽ മറ്റു കാരണങ്ങൾ മൂലം മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ നാട്ടിലെത്തിക്കാനും കേളിയോടൊപ്പം സഹകരിച്ച ആരോഗ്യപ്രവർത്തകരുടെ സേവനം നിസ്തുലമാണ്. റിയാദിലെയും പരിസരപ്രദേശങ്ങളിലെയും കോവിഡ് ബാധിതർക്ക് ആവശ്യമായ മരുന്നുകൾ നിർദ്ദേശിക്കുന്നതിനും അത് അവരവരുടെ വാസസ്ഥലങ്ങളിൽ എത്തിച്ച് നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ കേളിയുടെ ജീവകാരുണ്യ പ്രവർത്തകരോടൊപ്പം തോളോട്തോൾ ചേർന്ന് പ്രവർത്തിച്ച, അതിന് എല്ലാവിധ പിന്തുണയും സഹകരണവും നൽകിയ ആരോഗ്യ മേഖലയിലെ 62 പേരെയാണ് ആദരിച്ചത്.

കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തിയ ആദരിക്കൽ ചടങ്ങിൽ കേളി ആക്ടിങ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷതയും സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും ആശംസിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, ജോ.സെക്രട്ടറിമാരായ ടി.ആർ.സുബ്രഹ്മണ്യൻ, സുരേഷ് കണ്ണപുരം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

SHARE :
folder_openTags
content_copyCategory