റിയാദ്: ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ചാര്‍ട്ടര്‍ വിമാനങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിജിയര്‍ (എസ്ഒപി) പ്രകാരമുളള നിര്‍ദേശങ്ങളിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
ജൂണ്‍ 20 മുതല്‍ ജിസിസി രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കുളള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും വെബ്സൈറ്റിലുണ്ട്. ഇതില്‍ കേരളത്തിലേക്കുളള യാത്രക്കാര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.
തമിഴ്നാട്ടിലേക്കുള്ള യാത്രക്കാര്‍ ക്വാറന്റീന്, കൊവിഡ് ടെസ്റ്റ് എന്നിവക്കുളള ചെലവ് വഹിക്കണം. ഡല്‍ഹി യാത്രക്കാര്‍ ഹരിയാന, ഭിവാഡി, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഏതെങ്കിലും ക്വാറന്റീന് സെന്ററുകളില്‍ കഴിയണം. ഇതിനുളള ചെലവ് യാത്രക്കാര്‍ വഹിക്കുകയും വേണം. പുതുക്കിയ മാര്‍ഗരേഖ അനുസരിച്ച് ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനും അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റീനും ആയിരിക്കുമെന്നും എസ്ഒപി വ്യക്തമാക്കുന്നു.