റിയാദ്: സൗദി അറേബ്യയിലെ ദമാമില്‍ ജോലിക്കിടെ വീണു പരിക്കേറ്റ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ ആനിക്കാട് മുറിത്തോട്ടത്തില്‍ എം എസ് വിശ്വനാഥ് (56) ആണ് മരിച്ചത്. വിശ്വനാഥിനെ തുടര്‍ചികില്‍സയ്ക്കായി പ്രവാസി സംഘടനകള്‍ നാട്ടില്‍ തിരികെ എത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്.
അല്‍ഹസ മുബാറസില്‍ അല്‍ ഖലീഫ് വാട്ടര്‍ പ്രൂഫ് കമ്പനിയിലെ ജീവനക്കാരനായിരുന്ന വിശ്വനാഥന് ഒരു മാസം മുന്‍പാണ് വീണു നട്ടെല്ലിനു പരുക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു.
നാട്ടിലുള്ള ഭാര്യയും മക്കളും ദിവസവും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. കഴിഞ്ഞ 28ന് വീട്ടില്‍ നിന്നു വിളിച്ചപ്പോള്‍ ഫോണെടുത്ത സഹായിയാണ് മരണവിവരം അറിയിച്ചത്. വിദഗ്ധ ചികിത്സയ്ക്കു വിശ്വനാഥിനെ നാട്ടിലെത്തിക്കാന്‍ പ്രവാസി സംഘടനകള്‍ നടത്തിയ ശ്രമങ്ങള്‍ വിജയത്തോട് അടുക്കുന്നതിനിടെയാണ് അന്ത്യം. ഭാര്യ: പെരുമ്പല്ലൂര്‍ പോക്കളത്തു കുടുംബാംഗം സുഷമ. മക്കള്‍: ആതിര, ഐശ്വര്യ.