Sunday, September 19, 2021
Home Ediotrs Pick സൗദിയില്‍ മലവെള്ളപ്പാച്ചിലിലേക്ക് ബാലനെ തള്ളിയിട്ടു; വീഡിയോ പുറത്ത്

സൗദിയില്‍ മലവെള്ളപ്പാച്ചിലിലേക്ക് ബാലനെ തള്ളിയിട്ടു; വീഡിയോ പുറത്ത്

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ ശക്തമായ ഒഴുക്കിലേക്ക് ബാലനെ തള്ളിയിടുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അറബ് വംശജനെന്ന് തോന്നിക്കുന്ന യുവാവാണ് ബാലനെ മലവെള്ളപ്പാച്ചിലിലേക്ക് തള്ളിയിട്ടത്. ഈ യുവാവും മറ്റൊരു യുവാവും ചേര്‍ന്ന് ബാലനെ പിന്നീട് രക്ഷപ്പെടുത്തുന്നതും ദൃശ്യത്തിലുണ്ട്. തലനാരിഴയ്ക്കാണ് ബാലന്‍ രക്ഷപ്പെട്ടത്.

ഇതിന്റെ ദൃശ്യങ്ങള്‍ ഇവരുടെ കൂട്ടാളി ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ സഹിതം ഒരു സൗദി വനിത ഗാര്‍ഹിക പീഡന പരിഹാര കേന്ദ്രത്തില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ പരാതിക്കാരിയോട് അധികൃതര്‍ ആവശ്യപ്പെട്ടു.

 

Most Popular